കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്. ഗര്‍ഭിണിയായ ഗീതു വോട്ടുതേടാനിറങ്ങിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. ആതേസമയം സംഭവത്തില്‍ ജെയ്കിന്റെ ഭാര്യ എസ്‌പിക്ക് പരാതി നല്‍കി.
തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമില്‍ നിന്നാണെന്നും വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ലെന്നും ഗീതു പറഞ്ഞു. ‘ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടുവോട്ട് പിടിക്കുന്നു എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്ന് ഗീതു മാധ്യമങ്ങളോട് പറഞ്ഞു.
നിറവയറുള്ള ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്ഷേപപ്രചാരണം. പോസ്റ്റിന് താഴെ നിരവധിപേര്‍ മോശം കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. ‘എന്തെങ്കിലും തരണേ’ എന്ന വിധത്തില്‍ വോട്ട് യാചിക്കുംവിധമാണ് ഗീതുവിന്റെ വീഡിയോയ്ക്ക് ഒപ്പമുള്ള ശബ്ദം.
Post Your Comments