KeralaNattuvarthaNews

‘വിജയ് മല്യ 9000 കോടിയുമായി മുങ്ങിയത് കാര്യമാക്കാത്തവർ കരുവണ്ണൂരിലെ 200 കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നൽകുന്നു’

കൊച്ചി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്റെ മറുപടിയെന്നും സിഎൻ മോഹനൻ പറഞ്ഞു. തനിക്കെതിരെ കേസുമായി പോകുമെന്നാണ് കുഴൽനാടൻ പറയുന്നതെന്നും കേസുമായി വരട്ടെ അപ്പോൾ കാണാമെന്നും സിഎൻ മോഹനൻ വെല്ലുവിളിച്ചു.

ഇടതുഭരണ കാലത്ത് ഒരു ബാങ്കിലാണ് അഴിമതി നടന്നിട്ടുള്ളത് അത് കരുവണ്ണൂരിൽ മാത്രമാണെന്നും യുഡിഎഫ് ഭരിക്കുന്ന പല ബാങ്കുകളിലും വൻ അഴിമതി നടക്കുന്നുണ്ടെന്നും സിഎൻ മോഹനൻ പറഞ്ഞു. വിജയ് മല്യ 9000 കോടിയുമായി മുങ്ങിയത് വലിയ കാര്യമാക്കാത്തവർ കരുവണ്ണൂരിലെ വെറും ഇരുനൂറു കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നൽകുന്നെന്നും സിഎൻ മോഹനൻ കൂട്ടിചേർത്തു.

‘എല്ലാ വികസന പദ്ധതികള്‍ക്കും കേന്ദ്രം കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്’: ശോഭാ കരന്തലജെ

മാത്യുകുഴൽനാടനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സിഎൻ മോഹനൻ പറഞ്ഞു. സാമ്പത്തിക ആരോപണമുന്നയിച്ചതിന്റെ വിരോധത്തിലാണ് തനിക്കും ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി വർഗീസിനുമെതിരെ തിരിയുന്നതെന്നും കുഴൽ നാടന്റെ ഉമ്മാക്കി തന്നോട് വേണ്ടന്നും സിഎൻ മോഹനൻ പറഞ്ഞു. തന്റെ സ്വത്തിനെക്കുറിച്ച് ആർക്കും അന്വേഷിക്കാമെന്നും എംവി ഗോവിന്ദന് മാത്രമല്ല മാധ്യമ പ്രവർത്തകർക്കും പരിശോധിക്കാമെന്നും സിഎൻ മോഹനൻ പറഞ്ഞു. മാത്യു കുഴൽനാടൻ നൽകിയ മാനനഷ്ടകേസിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button