ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നാടന്‍ രുചിയില്‍ ചോളപ്പൊടി കൊണ്ടൊരു ഉപ്പുമാവ്. നല്ല കിടിലന്‍ രുചിയില്‍ ചോളപ്പൊടി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
മഞ്ഞ ചോളപ്പൊടി – 1 ഗ്ലാസ്
സവാള – 1
വെജിറ്റബിള്‍ ഓയില്‍ – 6-7 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 2-3 എരിവ് അനുസരിച്ചു എടുക്കുക
ചുവന്ന മുളക് -2-3
കടുക് – 1 സ്പൂണ്‍
കറിവേപ്പില
തയ്യാറാക്കുന്ന വിധം
സവാള, പച്ചമുളക് എന്നിവ ചെറുതായി മുറിക്കുക.
ഫ്രയിങ് പാനില്‍ എണ്ണ ചൂടാക്കുക.
കടുക് പൊട്ടിച്ച്, മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് സവാള മുറിച്ചു ചേര്‍ത്തു വഴറ്റുക.
ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക.
അരക്കപ്പ് വെള്ളം ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ ചോളപ്പൊടി ചേര്‍ത്ത് ഇളക്കുക
ചെറുതീയില്‍ അടച്ചുവച്ച് വേവിക്കുക.
Post Your Comments