PalakkadKeralaNattuvarthaLatest NewsNews

ബ​സ് ഇ​ടി​ച്ച് എ.​ആ​ര്‍. ക്യാ​മ്പി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീസ​ര്‍ മ​രി​ച്ച സംഭവം: ഡ്രൈവര്‍ക്ക് തടവും പിഴയും

ബ​സ് ഡ്രൈ​വ​ര്‍ മാ​ത്തൂ​ര്‍ സ്വ​ദേ​ശി വാ​സു(43)​വി​നെ​യാ​ണ് ജി​ല്ല ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് ശ്രീ​ജ ശി​ക്ഷ വി​ധി​ച്ച​ത്

പാ​ല​ക്കാ​ട്: മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ബ​സ് ഇ​ടി​ച്ച് ക​ല്ലേ​ക്കാ​ട് എ.​ആ​ര്‍. ക്യാ​മ്പി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ മ​രി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ഒ​രു വ​ര്‍ഷവും മൂ​ന്ന് മാ​സ​വും ത​ട​വും 30,500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. ബ​സ് ഡ്രൈ​വ​ര്‍ മാ​ത്തൂ​ര്‍ സ്വ​ദേ​ശി വാ​സു(43)​വി​നെ​യാ​ണ് ജി​ല്ല ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് ശ്രീ​ജ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം അ​ധി​കം ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

Read Also : തുടർച്ചയായി കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തി: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

2017 മെ​യ് അ​ഞ്ചി​ന് രാ​വി​ലെ 9.30 ഓ​ടെ ക​ല്ലേ​ക്കാ​ട് എ.​ആ​ര്‍ ക്യാ​മ്പി​ന് മു​ന്നി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന്ദീ​പ് ഓ​ടി​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ വാ​സു ഓ​ടി​ച്ചി​രു​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് സ​ന്ദീ​പ് മ​രി​ച്ച​ത്.

ട്രാ​ഫി​ക് പോ​ലീ​സ് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ര​വീ​ന്ദ്ര​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ആ​കെ 20 സാ​ക്ഷി​ക​ളാ​ണ് കേ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ കെ. ​ഷീ​ബ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button