Latest NewsNewsIndia

‘100 – നോട്ട് ഔട്ട്’: മറ്റൊരു റെക്കോർഡ് കൂടെ നേടി ചന്ദ്രയാൻ-3 ന്റെ പ്രഗ്യാൻ റോവർ

പ്രഗ്യാൻ റോവർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണെന്ന് ഇന്ത്യൻ സ്പേസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശനിയാഴ്ച അറിയിച്ചു. ”പ്രഗ്യാൻ 100*’ എന്നാണ് ഐ.എസ്.ആർ.ഒ എക്‌സിൽ എഴുതിയത്. ചന്ദ്രനു മുകളിൽ, പ്രഗാൻ റോവർ 100 മീറ്ററിലധികം സഞ്ചരിച്ചു എന്നാണ് റിപ്പോർട്ട്. ചന്ദ്രയാൻ-3 മിഷന്റെ റോവർ ‘പ്രഗ്യാൻ’ മറ്റൊരു സാങ്കേതിക വിദ്യ ഉപയോഗിച്ച് ചന്ദ്ര മേഖലയിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഐഎസ്ആർഒ അറിയിച്ചിരുന്നു.

ഐഎസ്ആർഒയുടെ ഔദ്യോഗിക ഹാൻഡിൽ നൽകിയ ‘അമ്മ-കുട്ടി’ പരാമർശമാണ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. സുരക്ഷിത വഴി തേടി റോവർ കറക്കി, ഭ്രമണം ലാൻഡർ ഇമേജർ ക്യാമറയിൽ പകർത്തി എന്ന് ഈ ട്വീറ്റിൽ പറയുന്നു. ‘ചന്താമാമയുടെ മുറ്റത്ത് ഒരു കുട്ടി കളിയായി ഉല്ലസിക്കുന്നത് പോലെ തോന്നുന്നു, അമ്മ വാത്സല്യത്തോടെ അത് നോക്കി നിക്കുന്നു നോക്കുന്നു. അല്ലേ?’ എന്നാണ് ഐ.എസ്.ആർ.ഒ എക്‌സിൽ എഴുതിയിരിക്കുന്നത്. ഈ ട്വീറ്റ് ശ്രദ്ധ പിടിച്ച് പറ്റുകയായിരുന്നു.

18 സെന്റീമീറ്റർ ഉയരമുള്ള APXS-നെ ഭ്രമണം ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് ഹിഞ്ച് മെക്കാനിസം കാണിക്കുന്ന ഒരു വീഡിയോ ബഹിരാകാശ ഏജൻസി പുറത്തിറക്കി. ചന്ദ്രോപരിതലത്തോട് ചേർന്ന് ഡിറ്റക്ടർ ഹെഡ് ഏകദേശം അഞ്ച് സെന്റീമീറ്റർ ആയി വിന്യസിച്ചു. ഓഗസ്റ്റ് 25 നാണ് ചന്ദ്രയാൻ-3 ന്റെ റോവർ വിക്രം ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് കുതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button