പുതുപ്പള്ളി: പുതുപ്പള്ളിയിൽ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത് എന്നാണ് യുഡിഎഫിനെന്നും ഒരു മറയും ഇല്ലാതെ ബിജെപിയുമായി കോൺഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിടങ്ങൂർ പഞ്ചായത്ത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കവെ യുഡിഎഫിനെതചിരെ വിമർശനം ഉന്നയിച്ചിരുന്നു.
വർഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത്പക്ഷമെന്നും എന്നാൽ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു. യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments