Latest NewsComputerNewsTechnology

തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക് ലാപ്ടോപ്പുകൾ വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ആഗോള വിപണിയിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ പുറത്തിറക്കുന്ന പ്രമുഖ നിർമ്മാതാക്കളാണ് തോഷിബ. ടെലിവിഷൻ മുതൽ ലാപ്ടോപ്പ് വരെയുള്ള നിരവധി ഉപകരണങ്ങൾ തോഷിബ വിപണിയിൽ എത്തിക്കാറുണ്ട്. ഓഗസ്റ്റ് മാസം പുറത്തിറക്കിയ ഏറ്റവും പുതിയ ലാപ്ടോപ്പാണ് തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക്. ബഡ്ജറ്റ് റേഞ്ചിൽ ഒരുങ്ങുന്ന ഈ ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. AMD APU Quad Core A8-6410 പ്രോസസറിലാണ് പ്രവർത്തനം. Windows 8.1 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: വൈദ്യുതി ഉപഭോഗം കുറയ്ക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SATA- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 2.2 കിലോഗ്രാം മാത്രമാണ്. തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക് ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 36,990 രൂപയാണ്.

shortlink

Post Your Comments


Back to top button