
ടോക്കിയോ : ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി തോഷിബ കോര്പ്പറേഷന്. യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തീരുമാനിച്ചെന്നാണ് സൂചന.അഞ്ചുവര്‍ഷംകൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 13.7 ശതമാനം വർദ്ധനവ് ഉണ്ടായി.
2008 മുതല്‍ വരവുചെലവുകണക്കുകളില്‍ കംപ്യൂട്ടര്‍ ചിപ്പ് മുതല്‍ ആണവ റിയാക്ടര്‍വരെയുളള നിര്‍മാണരംഗങ്ങളില്‍ പ്രമുഖരായ തോഷിബ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു.
Post Your Comments