Latest NewsKeralaNews

വൈദ്യുതി ഉപഭോഗം കുറയ്ക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം, സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Read Also: നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം അഭിമുഖീകരിക്കുകയാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ മാന്യ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

Read Also: യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button