ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാലി ഖേല്‍ മേഖലയില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ മോട്ടോര്‍ ബൈക്കിലെത്തിയാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മാസത്തിനിടെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 30 ന് ഒരു രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 400-ലധികം ജെയുഐ-എഫ് അംഗങ്ങളും അനുഭാവികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Leave a Comment