KeralaLatest NewsNews

ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള മുഴുവൻ കിറ്റുകളും സഞ്ചരിക്കുന്ന റേഷൻകടകൾ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് എത്തിച്ചു നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ നേരിട്ട് കിറ്റുകൾ എത്തിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം: ടിപ്‌സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്

സെപ്റ്റംബർ ഒന്നുവരെ ഇ-പോസ് വഴി 5,10,754 ഓണക്കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളിൽ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഈരുകളിലും വിതരണം ചെയ്തു. ബാക്കി കിറ്റുകളുടെ വിതരണം നടന്നു വരികയാണ്. സെപ്റ്റംബർ 1, 2 തീയതികളിലും ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക് ലാപ്ടോപ്പുകൾ വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button