Latest NewsCricketNewsIndiaSports

ഏഷ്യാ കപ്പ് 2023: ഇന്ത്യ-പാക് ത്രില്ലർ മത്സരം നാളെ, മഴ വില്ലനായേക്കും

ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെ. ഇന്ത്യ Vs പാകിസ്ഥാൻ മത്സരത്തിന് കാലാവസ്ഥ വില്ലനായേക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ പല്ലക്കെലെയില്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. മത്സരം നടക്കുന്ന സമയം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏകദിനത്തില്‍ ഏറ്റുമുട്ടിയത്. നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഏകദിനത്തില്‍ നേര്‍ക്കുനേരെ വരുന്നു എന്നതും ഏഷ്യാകപ്പിന്റെ ആവേശം കൂട്ടുന്നുണ്ട്.

പാകിസ്ഥാൻ Vs നേപ്പാൾ, ശ്രീലങ്ക Vs ബംഗ്ലാദേശ് മാച്ച് ഇതിനോടകം കഴിഞ്ഞു. വെതർ ഡോട്ട് കോം പറയുന്നതനുസരിച്ച്, കാൻഡി, ദെയ്‌യാനെവേലയിൽ, ഇടയ്‌ക്കിടെ ചാറ്റൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അക്യുവെതർ അനുസരിച്ച്, കാൻഡിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് മഴയോടൊപ്പം ഇടിയും ഉണ്ടാകും. ബിബിസി കാലാവസ്ഥാ അനുസരിച്ച് കാൻഡിയിൽ ദിവസം മുഴുവനും ഇടിമിന്നലോട് കൂടിയ മഴയും ഇളം കാറ്റും ഉണ്ടായേക്കും. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍. അഥവാ മത്സരം നടന്നാലും മഴ വില്ലനായാല്‍ 100 ഓവര്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

മഴ കളി മുടക്കിയാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയാണ്. ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തി പാകിസ്ഥാൻ വരവറിയിച്ചു കഴിഞ്ഞു. ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കില്‍ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിടേണ്ടി വരും. അങ്ങനെ വന്നാല്‍ സൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യയ്ക്ക് നേപ്പാളിനെതിരായ മത്സരത്തില്‍ ജയം അനിവാര്യമാണ്. ലോകകപ്പിന് മുന്നോടിയായി ശക്തമായ പ്രകടനം നടത്താനാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button