Latest NewsKeralaNews

അപർണ നായരുടെ മരണം: ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളെന്ന് പോലീസ്

തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യ ചെയ്തിന്റെ ഞെട്ടലിലാണ് ആരാധകർ. അപർണയുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം. താരം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.

Read Also: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം, വീട് കയറി ആക്രമണം നടത്തിയത് കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള സംഘം

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സോഷ്യൽ മീഡിയയിലും അപർണ സജീവമായിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പും അപർണ സന്തോഷകരമായ നിമിഷങ്ങളാണ് സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരുന്നത്. ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപർണ അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.

Read Also: റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു: 6 പേര്‍ക്ക് പരുക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button