KeralaLatest NewsNews

പള്ളിയില്‍ നിസ്കരിക്കാൻ ഡ്രൈവര്‍ പോയ തക്കത്തിൽ ഓട്ടോ റിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി

പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്

കോഴിക്കോട്: റോഡരികില്‍ നിറുത്തിയിട്ട ഓട്ടോറിക്ഷയുമായി അന്യസംസ്ഥാന തൊഴിലാളി മുങ്ങി. ഡ്രൈവര്‍ പള്ളിയില്‍ നിസ്കരിക്കാൻ പോയ തക്കം നോക്കിയാണ് അന്യസംസ്ഥാന തൊഴിലാളി ഓട്ടോയുമായി കടന്നു കളഞ്ഞത്. കോഴിക്കോട് പുതിയ പാലത്തിലാണ് സംഭവം.

read also: പുത്തൻ ഡിസൈൻ! സീറ്റുകളെല്ലാം ഫ്ലാറ്റായി മടക്കാം, വിപണി കീഴടക്കാൻ പുതിയ കാറുമായി കിയ

പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. പുതിയപാലം പള്ളിക്ക് മുന്നിലാണ് ഹനീഫ ഓട്ടോറിക്ഷ നിറുത്തിയിട്ടിരുന്നത്. ഈ സമയത്തായിരുന്നു മോഷണം. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button