ഡൽഹി: സെപ്തംബർ 18 മുതൽ 22 വരെ 5 സിറ്റിംഗുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഗണേശ ചതുർത്ഥിയുടെ സമയത്ത് സമ്മേളനം വിളിച്ചത് നിർഭാഗ്യകരമാണെന്ന് പ്രത്യേക സിറ്റിംഗിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് രാജ്യസഭാ എംപിയും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദി പറഞ്ഞു. പ്രത്യേക സിറ്റിങ്ങിനുള്ള ആഹ്വാനം ഹൈന്ദവ വികാരങ്ങൾക്ക് വിരുദ്ധമാണെന്നും പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.
Post Your Comments