Latest NewsKeralaNews

പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണ് സർക്കാർ ഇത്തവണ ഓണാഘോഷ പരിപാടികൾ നടപ്പിലാക്കുന്നത്: ആന്റണി രാജു

തിരുവനന്തപുരം: ജാതിമത ചിന്തകളെ അകറ്റി നിർത്തി എല്ലാവരെയും ഒരുപോലെ കാണുന്നതാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണ് സംസ്ഥാന സർക്കാർ ഇത്തവണ ഓണാഘോഷ പരിപാടികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാർ ഡാമിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പള്ളിയില്‍ നിസ്കരിക്കാൻ ഡ്രൈവര്‍ പോയ തക്കത്തിൽ ഓട്ടോ റിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി

ഓഗസ്റ്റ് 28 നാണ് നെയ്യാർ ഡാമിലെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. സെപ്തംബർ ഒന്നിന് പരിപാടികൾ സമാപിക്കും. സംഗീത പരിപാടികളും നൃത്തസന്ധ്യയും ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറി. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നെയ്യാർ ഡാം പരിസരത്ത് നടന്ന ചടങ്ങിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, പങ്കജകസ്തൂരി എംഡിജെ ഹരീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര നിലപാട് തിരുത്തണമെന്ന് വ്യക്തമാക്കി ഗ്രാമവികസന മന്ത്രിയ്ക്ക് കത്തയച്ച് ബൃന്ദ കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button