KeralaLatest NewsNews

പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ചു: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. കോഴിക്കോട് നഗരത്തിലെ പുതിയപാലം പള്ളിക്ക് സമീപം ഓട്ടോ നിർത്തി നിസ്‌കരിക്കാൻ പോയ ആളുടെ ഓട്ടോറിക്ഷ മോഷ്ടിച്ചയാളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് സ്വദേശിയായ രാഹുൽ കുമാർ (24) എന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

Read Also: സൗര ദൗത്യം: കൗണ്ട് ഡൗൺ നാളെ ആരംഭിക്കും, റിഹേഴ്‌സൽ പൂർത്തിയായി; എല്ലാം തയ്യാറാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ

മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. 10 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ടൗൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇൻസ്‌പെക്ടർ വിനോദൻ കെയുടെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

അന്വേഷണത്തിന്റെ ഭാഗമായി അൻപതോളം സിസിടിവി വിഷലുകൾ പോലീസ് പരിശോധിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Read Also: ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ചർച്ച ചെയ്യുന്നവർക്കായി…: മരണപ്പെട്ട വാഗ്നർ ചീഫിന്റെ ‘പുതിയ’ വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button