Latest NewsNewsBusiness

രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

ജനുവരി മുതൽ ജൂൺ വരെ 43.80 ലക്ഷം വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്

രാജ്യത്തെ വിനോദസഞ്ചാര മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിൽ. കോവിഡ് മഹാമാരി വിട്ടകന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 106 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, ടൂറിസം മേഖലയിലെ സാമ്പത്തിക ശേഷിയും കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്.

ജനുവരി മുതൽ ജൂൺ വരെ 43.80 ലക്ഷം വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. പതിവിലും വ്യത്യസ്ഥമായി ഇത്തവണ വിനോദസഞ്ചാര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ജമ്മു കാശ്മീരിന് സാധിച്ചിട്ടുണ്ട്. 2022-ൽ ജമ്മു കാശ്മീരിൽ എത്തിയ വിനോദസഞ്ചാരികളുടെ ആകെ എണ്ണം 1.8 കോടിയായിരുന്നു. എന്നാൽ, ഈ വർഷം പകുതിയോടെ 1.09 കോടി സഞ്ചാരികൾ കാശ്മീരിൽ എത്തിയിട്ടുണ്ട്. ഈ വർഷം അവസാനിക്കാൻ ഇനിയും മാസങ്ങൾ ബാക്കി നിൽക്കെ, ജമ്മു കാശ്മീരിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ… ​

ഇത്തവണ വാരണാസിയും വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്. 2022-ൽ 7.16 കോടി ആളുകൾ വാരണാസി സന്ദർശിച്ചിട്ടുണ്ടെങ്കിൽ, 2023-ന്റെ പകുതിയോടെ 2.29 കോടി ആളുകളാണ് സന്ദർശിച്ചത്. കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമ്മാണ പൂർത്തിയായതോടെയാണ് വാരണാസി എന്ന ക്ഷേത്രനഗരത്തിലെ ടൂറിസം മേഖല ഗണ്യമായി വളർന്നത്. ഇടനാഴിയുടെ ഉദ്ഘാടനത്തിനുശേഷം ഇതുവരെ 10 കോടി ഭക്തർ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button