Latest NewsNewsTechnology

വെറും മൂളിപ്പാട്ട് മാത്രം സേർച്ച് ചെയ്ത് ഒറിജിനൽ പാട്ട് കണ്ടെത്താം, യൂട്യൂബിലെ പുതിയ ഫീച്ചർ ഇതാ

പ്രധാനമായും സംഗീത പ്രേമികളെ ലക്ഷ്യമിട്ടാണ് പുതിയ അപ്ഡേറ്റിന് രൂപം നൽകിയിരിക്കുന്നത്

യൂട്യൂബിൽ സേർച്ച് ചെയ്യുമ്പോൾ പലപ്പോഴും പാട്ടുകളുടെ കൃത്യമായ വരി അറിയാത്തത് നിരാശ സൃഷ്ടിക്കാറുണ്ട്. വെറും മൂളിപ്പാട്ട് മാത്രം കേട്ട് ആ പാട്ട് കണ്ടുപിടിച്ച് തന്നിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരാകും മിക്ക ആളുകളും. അത്തരത്തിൽ മൂളിപ്പാട്ട് കൊണ്ട് മാത്രം ഒറിജിനൽ പാട്ട് ഏതെന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചറുമായാണ് ഇത്തവണ യൂട്യൂബ് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഉപഭോക്താക്കളെ മെലഡിയുടെ ഒരു സ്നിപ്പറ്റ് മുഴക്കിയോ, റെക്കോർഡ് ചെയ്തോ ട്യൂണുകൾ കണ്ടെത്താൻ സഹായിക്കുന്ന സേർച്ച് ഫംഗ്ഷനാണ് യൂട്യൂബ് രൂപം നൽകിയിരിക്കുന്നത്.

ശ്രുതി മധുരമായ ഹമ്മോ, മൂന്ന് സെക്കൻഡിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഹ്രസ്വ റെക്കോർഡിംഗോ ഉപയോഗിച്ച്, വളരെ എളുപ്പത്തിലും വേഗത്തിലും പാട്ട് ഏതെന്ന് കണ്ടെത്താൻ വെർച്വൽ മ്യൂസിക് ജിനിയെ വിളിക്കാവുന്നതാണ്. ജിനിയുടെ സഹായത്തോടെയാണ് മൂളിപ്പാട്ട് പോലും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുക. നിലവിൽ, ഈ അപ്ഡേഷൻ പ്രാരംഭ ഘട്ടത്തിലാണ്. ‘യൂട്യൂബ് ടെസ്റ്റ് ഫീച്ചറും പരീക്ഷണങ്ങളും’ എന്ന പേജിൽ കമ്പനി ഈ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും സംഗീത പ്രേമികളെ ലക്ഷ്യമിട്ടാണ് പുതിയ അപ്ഡേറ്റിന് രൂപം നൽകിയിരിക്കുന്നത്.

Also Read: പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

shortlink

Related Articles

Post Your Comments

Related Articles


Back to top button