MollywoodLatest NewsKeralaNewsEntertainment

ജയസൂര്യയുടെ വാദം തെറ്റ്, കൃഷ്ണപ്രസാദിന് ഏപ്രില്‍ മാസത്തിൽ തന്നെ സംസ്ഥാന വിഹിതം കൊടുത്തു: മറുപടി

ജയസൂര്യ ഉയർത്തിയ ആരോപണങ്ങളെ കോൺഗ്രസും ബി.ജെ.പിയും ആഘോഷമായി സ്വീകരിച്ചു

കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന ആരോപണം ഉന്നയിച്ച നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിന് കൃഷിമന്ത്രി പി പ്രസാദ് മറുപടി നൽകി. നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നു സപ്ലൈകോയുടെ രേഖകൾ പറയുന്നു.

ഓണക്കാലത്ത് കൃഷിക്കാര്‍ പട്ടിണി സമരം കിടക്കുന്നതും വിഷം കലര്‍ന്ന പച്ചക്കറികള്‍ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവും വേദിയിലിരിക്കുമ്പോൾ ജയസൂര്യ വിമർശനം ഉന്നയിച്ചത്. എന്നാൽ, കൃഷ്ണപ്രസാദിന് നെല്ല് സംഭരണത്തിന്റെ   തുക  ലഭിച്ചതായി രേഖകൾ. ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടില്‍  തുക  എത്തി. 5568 കിലോ ഉമ അരി സംഭരിച്ചതിന് സപ്ലൈകോ കൃഷ്ണ പ്രസാദിന് നല്‍കിയത് 1,57,686 രൂപയാണ്. അതിന്റെ രേഖകൾ പുറത്തുവന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എല്ലാവര്‍ക്കും കൊടുത്തുതീര്‍ത്തിട്ടുണ്ടെന്നും കേന്ദ്രവിഹിതത്തിലാണ് കാലതാമസമുണ്ടാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി

read also: പൊതുജനങ്ങൾക്ക് സേവനം നല്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് അസിസ്റ്റന്റിന് സസ്പെൻഷൻ

ഇടതു സർക്കാരിനെതിരെ ജയസൂര്യ ഉയർത്തിയ ആരോപണങ്ങളെ കോൺഗ്രസും ബി.ജെ.പിയും ആഘോഷമായി സ്വീകരിച്ചു. ഇതിന്റെ ഫലമെന്നോണം ജയസൂര്യ ബി.ജെ.പി പാളയത്തിൽ ചേക്കേറിയെന്ന് സൈബർ സഖാക്കൾ ആരോപിച്ചു. എന്നാൽ ചലച്ചിത്ര പ്രേക്ഷരുടെ ഭാഗത്തു നിന്നും ജയസൂര്യയ്ക്കെതിരെ വിമർശനങ്ങളാണ് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button