Latest NewsUAENewsGulf

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ, വൈറലായി ചിത്രം

ലണ്ടന്‍: ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില്‍ അവധിയാഘോഷിക്കുന്ന ഷെയ്ഖ് ഹംദാന്‍ നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

യു.കെയില്‍ അവധിക്കാലം ചെലവഴിക്കുന്ന ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച അദ്ദേഹത്തിന്റെ ഓണാശംസകള്‍ മലയാളികളുടെ മനം കവര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം.

അതേസമയം, ദുബായിയുടെ മുഖമുദ്രകളിലൊന്നായ ദുബായ് ഫ്രെയ്മില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വീഡിയോയാണ് ഓണ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പലരുടെയും വാട്‌സ്ആപ് സ്റ്റാറ്റസായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button