സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശാസ്ത്ര ലോകത്ത് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ജലച്ചായമെന്ന് തോന്നിപ്പോകുന്ന വ്യാഴത്തിന്റെ അതിമനോഹര ചിത്രങ്ങളാണ് വൈറലായിട്ടുള്ളത്. നാസയാണ് വ്യാഴത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നാസയുടെ ജൂനോ ദൗത്യമാണ് വർണ്ണാഭമായ ചിത്രങ്ങൾ പകർത്തിയെടുത്തത്. വ്യാഴത്തിൽ സംഭവിക്കുന്ന അതിശക്തമായ കൊടുങ്കാറ്റുകളാണ് ഈ ചിത്രത്തിന് പ്രത്യേക ഭംഗി നൽകിയിട്ടുള്ളത്.
ചിത്രത്തിൽ നീലയും വെള്ളയും നിറങ്ങളിൽ കാണുന്നത് വ്യാഴത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റാണ്. വ്യാഴത്തിന്റെ ക്ലൗഡ് ടോപ്പുകളിൽ നിന്നും 14,600 മൈൽ അകലെ വച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നിലവിൽ, പങ്കുവെച്ച ചിത്രങ്ങൾ 2019-ൽ പകർത്തിയതാണെന്ന് നാസ അറിയിച്ചിട്ടുണ്ട്. വ്യാഴത്തിനെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ 2016-ലാണ് നാസ ജൂനോ ഉപഗ്രഹം വിക്ഷേപിച്ചത്. പ്രധാനമായും ഹൈഡ്രജനും ഹീലിയവും ചേർന്ന ഗ്രഹമാണ് വ്യാഴം.
Also Read: എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ യുപിഐ പേയ്മെന്റ് നടത്തൂ, അറിയേണ്ടതെല്ലാം
Post Your Comments