ഓണ വിപണിയിൽ നിന്ന് കോടികളുടെ നേട്ടം കൊയ്ത് മിൽമ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ റെക്കോർഡ് പാൽ വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച മുതൽ ഉത്രാട ദിനമായ തിങ്കളാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ 1.7 കോടി ലിറ്റർ പാലാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38 ലക്ഷം ലിറ്റർ പാൽ വിറ്റഴിക്കാൻ മിൽമയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, ഈ നാല് ദിവസങ്ങളിലുമായി 13 ലക്ഷം കിലോ തൈരും വിറ്റഴിച്ചിട്ടുണ്ട്. തിരുവോണ ദിനത്തിലെ കണക്കുകൾ കൂടി പുറത്തുവരാൻ ബാക്കിയിരിക്കെയാണ് ഈ റെക്കോർഡ് നേട്ടം.
ഓണക്കാലത്തെ ആവശ്യകത മുന്നിൽക്കണ്ട് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ അധികമായി സംഭരിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് പാൽ സംഭരണം ഉയർത്തിയത്. കോവിഡ് ഭീതി പൂർണ്ണമായും അകന്ന സമയമായതിനാൽ, പാലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിൽപ്പന സർവകാല റെക്കോർഡിൽ എത്തിയേക്കുമെന്ന് മിൽമ പ്രതീക്ഷിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചത്.
Also Read: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടെ മദ്യം
Post Your Comments