Latest NewsKeralaNews

ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച് കുട്ടികള്‍ ആശുപത്രിയില്‍: ഗ്രീന്‍വാലി സ്‌കൂളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

 

എറണാകുളം: കോതമംഗലം നെല്ലിക്കുഴി ഗ്രീന്‍വാലി സ്‌കൂളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 60ല്‍ അധികം വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് സ്‌കൂളില്‍ പരിശോധന നടത്തിയത്.

Read Also: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ വീശദികരണവുമായി ചൈന

മാതാപിതാക്കള്‍ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌കൂളിലെ കുടിവെള്ള സ്രോതസിനെതിരെ മാതാപിതാക്കള്‍ ഗുരുതര ആരോപണം ഉന്നയിച്ചു. പരാതികള്‍ പരിശോധിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ അപകട നില തരണം ചെയ്തതോടെ പലരും ആശുപത്രി വിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button