Latest NewsNewsIndia

ഇത്തവണയും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല: കപിൽ സിബൽ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ എംപി. ഒമ്പതര വർഷം നീണ്ട മോദിയുടെ ഭരണം എന്താണെന്നും അദ്ദേഹം നൽകിയ വാഗ്ധാനങ്ങളും അതിൽ നടപ്പിലാക്കിയത് ഏതാണെന്നും കൃത്യമായി ജനങ്ങൾക്ക് അറിയാമെന്നും കപിൽ സിബൽ പറഞ്ഞു. ഇനി വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ പ്രതിപക്ഷ സ്ഥാനാർത്ഥിയെ അല്ല പരിഗണിക്കുക മറിച്ച് മോദിയുടെ തന്നെ ഭരണത്തിനെയാകുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മോദിയും മോദിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

‘2024ലെ തെരഞ്ഞെടുപ്പ് മോദിയും മോദിയും തമ്മിലാണെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സാമ്പത്തിക വിദഗ്ധ രുചി ശർമ പറഞ്ഞിരുന്നു. കാരണം രണ്ട് ടേമിലും മോദി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം, ജനങ്ങൾ അതിനെ വിമർശിക്കും. ബിജെപിയുടെ ഭരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ ജനങ്ങൾക്ക് നന്നായി അറിയാം. ദരിദ്രൻ ദരിദ്രനായി തുടരുകയാണ്. വിലക്കയറ്റം അതിന്‍റെ പാരമ്യതയിലെത്തി,’ കപിൽ സിബൽ വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന് മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥി കൂടി, രാഹുൽ ഗാന്ധിയെ കൂടാതെ കെജ്‌രിവാളിനെ നിർദ്ദേശിച്ച് ആം ആദ്മി

‘ജീവിതത്തിന്‍റെ ഓരോ അറ്റവും കൂട്ടിമുട്ടിക്കാൻ സാധാരണക്കാരൻ പ്രയാസപ്പെടുകയാണ്. ബിജെപിയുടെ പ്രവർത്തകർ പോലും പാർട്ടിയുടെ ഭരണത്തിലും നയത്തിലും അസംതൃപ്തരാണ്. ഇത്തവണയും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ലെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. മോദി വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഭരണഘടനയെ പൊളിച്ചെഴുതുമെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button