Latest NewsNewsTechnology

സ്റ്റാറ്റസുകൾക്ക് ഇനി അവതാർ റിയാക്ഷൻ, വാട്സ്ആപ്പിലെ പുതിയ ഫീച്ചറിനെക്കുറിച്ച് അറിയൂ

ഉപഭോക്താക്കൾക്ക് 8 അവതാറുകൾ ഉപയോഗിച്ച് സ്റ്റാറ്റസുകളോട് പ്രതികരിക്കാൻ സാധിക്കും

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ സ്റ്റാറ്റസുകളിലാണ് പുതിയ പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാറ്റസുകൾക്ക് അവതാർ ഉപയോഗിച്ച് റിയാക്ഷൻ നൽകാനുള്ള ഫീച്ചറാണ് വികസിപ്പിച്ചിട്ടുള്ളത്.

സാധാരണയായി ഉപഭോക്താക്കൾക്ക് സ്റ്റാറ്റസ് അപ്ഡേറ്റ്സുകളോട് ഇമോജികൾ ഉപയോഗിച്ചാണ് പ്രതികരിക്കാൻ സാധിക്കുന്നത്. ഇതിനായി 8 പ്രധാനപ്പെട്ട ഇമോജികൾ വാട്സ്ആപ്പ് തന്നെ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, പരിമിതമായ ഇമോജി ഉപയോഗിച്ച് പലപ്പോഴും കൃത്യമായ ആശയവിനിമയം നടത്താൻ കഴിയാറില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് താൽക്കാലിക പരിഹാരമായാണ് അവതാർ റിയാക്ഷൻ കൂടി അവതരിപ്പിച്ചിരിക്കുന്നത്.

Also Read: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി വാങ്ങി: പൊലീസുകാരൻ വിജിലൻസ് പിടിയിൽ

ഉപഭോക്താക്കൾക്ക് 8 അവതാറുകൾ ഉപയോഗിച്ച് സ്റ്റാറ്റസുകളോട് പ്രതികരിക്കാൻ സാധിക്കും. ഇവയ്ക്ക് ഇമോജികളുടെ പരിമിതികൾ മറികടക്കാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ, വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. അധികം വൈകാതെ എല്ലാ ഉപഭോക്താക്കളിലേക്കും അവതാർ റിയാക്ഷൻ ഫീച്ചർ എത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button