നമ്പ്യാകുളം: ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ നമ്പ്യാകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. പെട്രോൾ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം വഴിയിലേക്കു കയറുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നെത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Read Also : ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം
അപകടത്തെത്തുടര്‍ന്ന്, കാറുകള്‍ റോഡിന് നടുവിലകപ്പെട്ടതോടെ ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന്, കാറുകള്‍ റോഡരികിലേക്കു മാറ്റിയ ശേഷമാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍ രണ്ടു കാറുകളുടെയും മുന്‍വശം തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Post Your Comments