Latest NewsNewsIndia

മദ്രാസ് ഐഐടിയിൽ ജാതിവിവേചനം നേരിട്ടു, മലയാളി അദ്ധ്യാപകൻ നിരാഹാര സമരത്തിലേക്ക്: പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതി

മദ്രാസ് ഐഐടിയിൽ ബ്രാഹ്മണ അദ്ധ്യാപകരുടെ ബ്രാഹ്മണ ഭരണവും, ജാതി വിവേചനവും ഉപദ്രവവും നടക്കുന്നതായി വിപിൻ കത്തിൽ ആരോപിക്കുന്നു.

ചെന്നൈ: മദ്രാസ് ഐഐടിയിലെ അദ്ധ്യാപകനായ വിപിൻ പി. വീട്ടിൽ സ്ഥാപനത്തിൽ ജാതിവിവേചനം നേരിടുന്നതിനെതിരെ നിരാഹാര സമരത്തിന് ഒരുങ്ങുന്നു. സ്ഥാപനത്തിൽ തനിക്ക് നേരിടേണ്ടി വന്ന ജാതിവിവേചനത്തെ കുറിച്ച് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (എൻസിബിസി) സ്വതന്ത്രമായി അന്വേഷിച്ചില്ലെങ്കിൽ, ഫെബ്രുവരി 24 മുതൽ നിരാഹാര സമരം നടത്തുമെന്ന് വിപിൻ അറിയിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ തുറന്ന കത്ത് പ്രമുഖ മാധ്യമം പുറത്ത് വിട്ടു.

Also read: സൂപ്പര്‍ മാര്‍ക്കറ്റിൽ വൈന്‍ വില്‍പനയ്ക്ക് അനുമതി: സർക്കാരിനെതിരെ അണ്ണാ ഹസാരെയുടെ സമര പ്രഖ്യാപനം

കണ്ണൂ‍ർ പയ്യന്നൂർ സ്വദേശിയും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (എച്ച്എസ്എസ്) വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ് വിപിൻ പി. വീട്ടിൽ. മദ്രാസ് ഐഐടിയിൽ എസ്‌സി / എസ്‌ടി / ഒബിസി അദ്ധ്യാപകർക്കായി നടക്കുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ അട്ടിമറിയും എൻസിബിസി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കത്തിൽ വിപിൻ ആവശ്യപ്പെടുന്നു. മദ്രാസ് ഐഐടിയിൽ ബ്രാഹ്മണ അദ്ധ്യാപകരുടെ ബ്രാഹ്മണ ഭരണവും, ജാതി വിവേചനവും ഉപദ്രവവും നടക്കുന്നതായി വിപിൻ കത്തിൽ ആരോപിക്കുന്നു. വിപിൻ പി. വീട്ടിൽ ഒബിസി വിഭാഗത്തിൽ പെട്ട ആളാണ്.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന ഈ കത്തിൽ, സ്ഥാപനത്തിൽ താൻ നേരിട്ട പീഡനത്തെ കുറിച്ച് വിപിൻ വിവരിക്കുന്നു. 2021 ൽ എൻ‌സി‌ബി‌സിയിൽ പരാതി നൽകിയത് മുതൽ സഹപ്രവർത്തകർ തന്നെ ഉപദ്രവിക്കുകയാണെന്നും വിപിൻ പരാതിപ്പെട്ടു. പരാതി ലഭിച്ചതിനെ തുടർന്ന് എൻസിബിസി മദ്രാസ് ഐഐടിയോട് വിഷയത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ സ്ഥാപനം ഈ അന്വേഷണം അവസാനിപ്പിച്ചത് മുതൽ അദ്ധ്യാപകനായ താൻ നിർദയമായ പീഡനമാണ് നേരിടുന്നതെന്ന് വിപിൻ കത്തിൽ ആരോപിക്കുന്നു. 2021 ഒക്ടോബറിൽ അന്വേഷണം അവസാനിച്ചതു മുതൽ മദ്രാസ് ഐഐടിയുടെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്‌മെന്റ് മേധാവിയായ അന്നത്തെ ഡയറക്ടർ തന്നെ നിരന്തരം ഉപദ്രവിച്ചതായും വിപിൻ പി. വീട്ടിൽ കത്തിൽ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button