KeralaLatest NewsNewsEntertainment

ഇവിടുത്തെ പൊളിറ്റിക്‌സ് അത്ര നേരുള്ളതായി എനിക്ക് തോന്നിയിട്ടില്ല: ഗോകുല്‍ സുരേഷ്

ഞാന്‍ എന്തിനാണ് വെറുതെ എന്റെ സമയം കളഞ്ഞു വഴക്ക് കൂടുന്നത്?

അച്ഛന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ഗോകുല്‍ സുരേഷ് പങ്കുവച്ചത് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നു. അച്ഛന്‍ എന്തൊക്കെ നന്മകള്‍ ചെയ്താലും അതിനുള്ള അംഗീകാരം ലഭിക്കുന്നില്ലെന്നും ആരുടെയൊക്കെയോ ശ്രമഫലമായി അച്ഛന്റെ സത്യസന്ധത വ്യാജമാണെന്ന് ചിത്രീകരിക്കപ്പെടുന്നുവെന്നും ഗോകുൽ സുരേഷ് പറയുന്നു.

read also: വിനോദസഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ടു: യുവതിയ്ക്ക് ദാരുണാന്ത്യം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അച്ഛന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി ഞാന്‍ അധികം ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യാറില്ല. കാരണം പൊളിറ്റിക്ക്‌സ്, പ്രത്യേകിച്ചും ഇവിടുത്തെ പൊളിറ്റിക്‌സ് അത്ര നേരുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അച്ഛന്‍ എന്തൊക്കെ നന്മകള്‍ ചെയ്താലും അതിനുള്ള അംഗീകാരം ലഭിക്കുന്നില്ല. ആരുടെയൊക്കെയോ ശ്രമഫലമായി അച്ഛന്റെ സത്യസന്ധത വ്യാജമാണെന്ന് ചിത്രീകരിക്കപ്പെടുന്നു.

രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല അച്ഛനെ സിനിമയില്‍ മാത്രം കാണണമെന്ന് ആഗ്രഹിക്കുന്നത്. ഇത്രയും കാലം അച്ഛന്റെ സിനിമകള്‍ കണ്ടിട്ടുള്ള സിനിമയുടെ ആരാധകന്‍ എന്ന നിലയിലും അച്ഛന്റെ ആരാധകന്‍ എന്ന നിലയിലുമാണ് ഞാന്‍ വ്യക്തിപരമായി അങ്ങനെ ആഗ്രഹിക്കുന്നത്. അച്ഛന്‍ ഒരു അഴിമതിക്കാരന്‍ ആയിരുന്നെങ്കില്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് തെറി വിളിക്കുമ്പോള്‍ ഞാന്‍ ഗൗനിക്കുമായിരുന്നില്ല. എന്നാല്‍ അങ്ങനെ അല്ലാത്ത ആളായതുകൊണ്ടാണ് ഞാന്‍ ദേഷ്യപ്പെടുന്നതും മറുപടി കൊടുക്കുന്നതും.

ഞാന്‍ എന്തിനാണ് വെറുതെ എന്റെ സമയം കളഞ്ഞു വഴക്ക് കൂടുന്നത്? അതുകൊണ്ട് ഞങ്ങള്‍ക്കും നല്ലത് അച്ഛന്‍ സിനിമകള്‍ മാത്രം ചെയ്യുന്നതാണ്. അക്കാര്യത്തില്‍ ആര്‍ക്കും എന്നെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ സാധിക്കില്ല. അത് എന്റെ അവകാശമാണ്. ഞങ്ങള്‍ വിട്ടുതന്നിട്ടാണ് ഇങ്ങോട്ട് കിട്ടുന്നത്. അപ്പോള്‍ അച്ഛന് ഈ വിലയല്ല കിട്ടേണ്ടത്, ശത്രുക്കളില്‍ നിന്നാണെങ്കിലും കൂട്ടാളികളില്‍ നിന്നാണെങ്കിലും.

ശരിക്കും തീരുമാനമെടുക്കുന്നവര്‍ക്ക് അറിയാം, എന്താണെന്നുള്ളതും എന്തിനാണെന്നുള്ളതും. അവര്‍ അവിടെ നിന്നുമെടുക്കുന്ന തീരുമാനത്തിനനുസരിച്ച്‌ അച്ഛന്‍ ചിലപ്പോള്‍ മാറേണ്ടി വരും. അല്ലാതെ സൈഡില്‍ നില്‍ക്കുന്നവരുടെ അടുത്ത് നിന്നും വരുന്ന കാര്യങ്ങള്‍ മൈന്‍ഡ് ചെയ്യണമെന്നില്ല. അങ്ങനെ മൈന്‍ഡ് ചെയ്യാതിരിക്കുന്നത് അച്ഛന്റെ സൈഡാണ്. മക്കള്‍ എന്നുള്ള നിലയില്‍ ഞങ്ങള്‍ അത് മൈന്‍ഡ് ചെയ്യും, നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button