Latest NewsKeralaNews

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: വിമാനത്തിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത് 965.09 ഗ്രാം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്‍റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. ഇന്നലെ രാവിലെ 10.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് ഒരു കിലോയ്ക്കടുത്തുള്ള സ്വർണ്ണം കണ്ടെടുത്തത്. വേർതിരിച്ചെടുത്തപ്പോൾ 965.09 ഗ്രാം സ്വർണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.

സ്വര്‍ണ്ണം കൊണ്ട് വന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അൻപത്തിയേഴരലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് അസിസ്റ്റന്‍റ് കമ്മിഷണർ എഎം നന്ദകുമാർ, സൂപ്രണ്ടുമാരായ സനവേ തോമസ്, വീരേന്ദ്രകുമാർ, ഗീതാ സന്തോഷ്, ഇൻസ്പെക്ടർമാരായ ടൈറ്റിൽ മാത്യു, ഹെഡ് ഹവിൽദാർമാരായ ബാബുരാജ്, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button