സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങൾക്കും ആവശ്യക്കാരുണ്ട്. പ്രത്യേകിച്ച് മോതിരങ്ങള്‍. പുരാതന കാലം മുതല്‍ ചെമ്പുകൊണ്ടുള്ള മോതിരം പലരും ഉപയോഗിച്ച് വരുന്നുണ്ട്. ജ്യോതിഷം അനുസരിച്ച് ഇതിന് ഗുണങ്ങൾ ഏറെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ചെമ്പ് മോതിരത്തിന് കഴിയും. ഇക്കാര്യം പഴമക്കാർക്ക് കൃത്യമായിട്ടറിയാം. അതുകൊണ്ടാണ് കൂടുതലും മുതിർന്നവർ ചെമ്പ് മോതിരം ഉപയോഗിക്കുന്നത്. ഭാഗ്യത്തോടൊപ്പം ആരോഗ്യത്തിനും ചെമ്പ് നല്ലതാണത്രേ.
ശരീരത്തിന് ആവശ്യമായ ചികിത്സാ ഗുണങ്ങൾ ചെമ്പിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചെമ്പിന്റെ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശരീരത്തിന് നല്ലതാണ്. ആധുനിക ശാസ്ത്രം നമ്മുടെ ദൈനംദിന ജീവിതത്തിൽ ചെമ്പിന്റെ ആരോഗ്യത്തിനും മെഡിക്കൽ ഉപയോഗത്തിനും ഊന്നൽ നൽകുന്നു. കടും പച്ച ഇലക്കറികൾ, ധാന്യങ്ങൾ, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ ചെമ്പിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. കശുവണ്ടി, ഉണക്കിയ പഴങ്ങൾ, കുരുമുളക്, യീസ്റ്റ് എന്നിവയിലും ഇത് ധാരാളമായി കാണപ്പെടുന്നു.
ചെമ്പ് എന്ന ധാതു വളരെ കുറഞ്ഞ അളവില്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളു. ഇത് ഭക്ഷണത്തിലൂടെയോ അല്ലെങ്കില്‍ ചെമ്പ് ആഭരണങ്ങള്‍ ധരിച്ചുകൊണ്ടോ നേടാവുന്നതാണ്. നമുക്കറിയാം ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. അങ്ങനെയിരിക്കെ, ചെമ്പ് മോതിരം ധരിയ്ക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ ഏറെയാണ്. എന്തൊക്കെയെന്ന് നോക്കാം.
ചെമ്പ് വളയം ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ചെമ്പ് സൂര്യന്‍റെയും ചൊവ്വയുടെയും ലോഹമായി കണക്കാക്കപ്പെടുന്നു. ചെമ്പ് മോതിരം ധരിച്ചാൽ സന്ധി വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഇതിനൊപ്പം ഉദര സംബന്ധമായ രോഗങ്ങള്‍ മാറാനും ഇത് സഹായിക്കും. ആർത്രൈറ്റിസ് രോഗികൾ നിർബന്ധമായും ചെമ്പ് ബ്രേസ്ലെറ്റ് ധരിക്കണം. ജ്യോതിഷത്തിൽ ചെമ്പ് മോതിരം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് മോതിരവിരലിൽ ധരിക്കുന്നതിലൂടെ സൂര്യദോഷം ഇല്ലാതാകുമെന്ന് പറയപ്പെടുന്നു. സൂര്യനോടൊപ്പം ചൊവ്വയുടെ ദോഷഫലങ്ങളിൽ നിന്നും ഒരാൾക്ക് മോചനം ലഭിക്കും.
ചെമ്പ് വളയോ മോതിരമോ ധരിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുന്നു. ഇത് ധരിക്കുന്നത് മാനസികവും ശാരീരികവുമായ സമ്മർദ്ദവും കുറയ്ക്കുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളവും കുടിയ്ക്കുന്നത് ഉത്തമമാണ്. വീടിന്‍റെ പ്രധാന വാതിൽ തെറ്റായ ദിശയിലാണെങ്കിൽ, ഒരു ചെമ്പ് നാണയമോ ചെമ്പ് കൊണ്ടുള്ള ഏതെങ്കിലും വസ്തുവോ തൂക്കിയിടുന്നത് വാസ്തുദോഷം ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്നു. കോപം, ഉത്കണ്ഠ പോലുള്ള നെഗറ്റീവ് വികാരങ്ങളെ അകറ്റി നിർത്താൻ ചെമ്പിന് കഴിയും.
Post Your Comments