Latest NewsKeralaNewsTechnology

ഓണാവധിക്ക് വീട് പൂട്ടി യാത്ര ചെയ്യാൻ പോകുന്നവരാണോ? പോലീസിന്റെ ഈ സേവനം നിർബന്ധമായും അറിയൂ

പരമാവധി 14 ദിവസത്തോളം വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും

ഓണാവധിക്കും, മറ്റ് നീണ്ട അവധി ദിനങ്ങളിലും വീടുകൾ പൂട്ടി ദൂര സ്ഥലങ്ങളിലേക്ക് യാത്രകൾ പോകുന്നവരാണ് മിക്ക ആളുകളും. ദിവസങ്ങളോളം വീട് പൂട്ടിയിടുമ്പോൾ മോഷണത്തിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ വീട് പൂട്ടി പോകുന്നവർക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. വീട് പൂട്ടി പോകുകയാണെങ്കിൽ, കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ’ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്. ഈ ആപ്പിലൂടെ വിവരമറിയിച്ചാൽ വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നതാണ്.

ഉപഭോക്താക്കൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം സർവീസ് വിഭാഗത്തിലെ ‘Locked House Information’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. യാത്ര പോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന മേഖല, വീട്ടുപേര്, വീടിന് സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേര്, ഫോൺ നമ്പർ എന്നിവ ആപ്പിൽ രേഖപ്പെടുത്തേണ്ടതാണ്. യാത്ര പോകുന്നതിന് 7 ദിവസം മുൻപ് വരെ വിവരങ്ങൾ നൽകാം. പരമാവധി 14 ദിവസത്തോളം വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വർദ്ധിച്ച് വരുന്ന മോഷണ സാധ്യത കണക്കിലെടുത്താണ് പോൽ ആപ്പിൽ ഇത്തരമൊരു സേവനം ഒരുക്കിയത്.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം: പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button