
വളാഞ്ചേരി: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ സി. അബൂബക്കറിന് ആണ് പരിക്കേറ്റത്.
Read Also : ഓണക്കാല പരിശോധന: അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പാലിൽ മായം ചേർക്കൽ കുറഞ്ഞതായി കണ്ടെത്തിയെന്ന് വീണാ ജോർജ്
ദേശീയപാത 66 കാവുംപുറത്ത് തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സില്‍ രോഗി ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. അപകടത്തിൽ ആംബുലൻസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു.
ബസിന്‍റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. പരിക്കേറ്റ അബൂബക്കറിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments