തിരുവനന്തപുരം: തിങ്കളാഴ്ച ഓണക്കിറ്റ് വാങ്ങാന്‍ കഴിയത്തവര്‍ക്ക് ഓണത്തിനുശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍. വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ലെന്നും കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും ജിആര്‍ അനില്‍ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഉച്ചയോടെ മൂന്നരലക്ഷത്തിലധികം പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. രാത്രി എട്ടുമണിയോടെ ഏതാണ്ട് മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യാനാവുമെന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. കിറ്റ് വിതരണം തിങ്കളാഴ്ച പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.
Leave a Comment