Latest NewsKeralaNews

ഓഗസ്റ്റ് 31 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി: യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ് എയർലൈൻസ്

ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കൽ 2023 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്. 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് വിമാന സർവ്വീസുകൾ റദ്ദാക്കിയതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗോഫസ്റ്റ് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് http://shorturl.at/jlrEZ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Read Also: എല്ലാം ശരിയാക്കുമെന്നു പറ‍ഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കി: കെ സുരേന്ദ്രൻ

സംശയങ്ങളും ആശങ്കകളുമുള്ള യാത്രക്കാർക്ക് ഗോ ഫസ്റ്റുമായി ബന്ധപ്പെടാം. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. മെയ് രണ്ടിനാണ് ഗോ ഫസ്റ്റ് നാഷണൽ കമ്പനി സർവീസ് നിർത്തിയത്. തുടർന്ന് ലോ ട്രിബ്യൂണലിന് മുമ്പാകെ കമ്പനി സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്‌നി കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം കാരണമാണെന്നും ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.

Read Also: ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button