ഗായകരായ അമൃത സുരേഷും അഭിരാമി സുരേഷും മലയാളികൾക്ക് ഏറെ പരിചിതരാണ്. വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് അഭിരാമി ഒരു അഭിമുഖത്തിൽ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉള്ളില്‍ പേടിയാണെന്നും എന്നിരുന്നാലും തന്നെ മനസിലാക്കി സഹിക്കാന്‍ കഴിയുന്ന ഒരാള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിരാമി പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ അതിലേക്ക് എത്തിയിട്ടില്ല. എന്റെ എക്‌സ്ട്രീം ക്യാരക്റ്റര്‍ സഹിക്കാന്‍ ഉള്ള ഒരാള്‍ വരണം. അതിപ്പോള്‍ സമയം എടുത്തിട്ടായാലും വരട്ടെ എന്ന നിലപാടാണ്. പിന്നെ സത്യത്തില്‍ വിവാഹം കഴിക്കാന്‍ പേടിയാണ്. ഒരു വിവാഹം കഴിച്ചിട്ട് ഇത്രയും കാലമായി സഫര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചി.
ഒരു വിവാഹത്തിലേക്ക് കടക്കുക എന്നുള്ളത് ഒരുപാട് ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ്. എന്നെ മനസിലാക്കി, സഹിക്കാന്‍ കഴിയുന്ന ഒരാള്‍ വരുമെന്നാണ് വിശ്വാസം. ലേറ്റായി നടന്നാലും ലേറ്റസ്റ്റ് ആയി വരും എന്നാണ് വിശ്വാസം. അതല്ലാതെ വിവാഹത്തിന് താല്പര്യമില്ലാഞ്ഞിട്ടല്ല. പേടിയാണ്. ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്ന് ഞാന്‍ പറയില്ല. അതുകണ്ടിട്ടുള്ള ആള്‍ക്കാരുടെ ആറ്റിട്യൂഡ് കണ്ട് ഒരുപക്ഷേ അതൊക്കെ ഇന്‍ഫ്‌ലുവെന്‍സ് ചെയ്തു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്’ അഭിരാമി സുരേഷ് പറഞ്ഞു.
Post Your Comments