ഊട്ടി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തിരക്കിലാണ്. രാഹുൽ തമിഴ്‌നാട്ടിലെ ഊട്ടിയിലെ ഒരു ചോക്ലേറ്റ് ഫാക്ടറി സന്ദർശിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മിഠായികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ മിഠായി ഇനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച ചില കാര്യങ്ങൾ അദ്ദേഹം ഫാക്ടറി ജീവനകകാരുമായി ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.
ചോക്ലേറ്ററിയുടെ വിവിധ ജോലികൾ ചെയ്യാൻ 70 സ്ത്രീകൾ ആണിവിടെ ഉള്ളത്. എങ്ങനെയാണ് മിഠായികൾ നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും രാഹുൽ ഗാന്ധി ഇവരോട് ചോദിച്ചറിയുന്നുണ്ട്. അവിശ്വസനീയമായ 70 സ്ത്രീകളുടെ ഒരു സംഘം ഊട്ടിയിലെ പ്രശസ്തമായ ചോക്ലേറ്റ് ഫാക്ടറികളിൽ ഒന്ന് നടത്തുന്നുവെന്ന് അദ്ദേഹം എക്‌സിൽ എഴുതി. മോഡീസ് ചോക്ലേറ്റുകളുടെ കഥ ഇന്ത്യയിലെ എംഎസ്എംഇകളുടെ മഹത്തായ സാധ്യതകളുടെ ശ്രദ്ധേയമായ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, രാഹുൽ ഗാന്ധി ഒരു ബേക്കറി ജോലിക്കാരനായി മാറുന്നതും ഫാക്ടറിയിൽ നിന്ന് ചോക്ലേറ്റ് നിർമ്മാണ പ്രക്രിയ പഠിക്കുന്നതും കാണാം. ഒപ്പം തമിഴ് പഠിക്കാനും ശ്രമിക്കുന്നുണ്ട്. വയനാട്ടിലെ തന്റെ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം നീലഗിരിയിലെ പ്രശസ്തമായ മലയോര നഗരം സന്ദർശിച്ചത്.
Post Your Comments