Latest NewsNewsBusiness

യുപിഐ ലൈറ്റ് മുഖാന്തരം ഇനി കൂടുതൽ പണം അയക്കാം, ഇടപാട് പരിധി ഉയർത്തി ആർബിഐ

പിൻ നമ്പർ എന്റർ ചെയ്യാതെയാണ് 500 രൂപ വരെ അയക്കാൻ സാധിക്കുക

രാജ്യത്ത് യുപിഐ ലൈറ്റ് മുഖാന്തരം നടത്തുന്ന ഇടപാടുകളുടെ പരിധി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് ഇനി മുതൽ 500 രൂപ വരെ യുപിഐ ലൈറ്റ് വഴി അയക്കാനാകും. പിൻ നമ്പർ എന്റർ ചെയ്യാതെയാണ് ഇത്തരത്തിൽ 500 രൂപ വരെ അയക്കാൻ സാധിക്കുക. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ഒരു ദിവസം പരമാവധി 2000 രൂപയാണ് യുപിഐ ലൈറ്റ് വഴി അയക്കാൻ സാധിക്കുക. ഇടപാട് പരിധി ഉയർത്തിയതോടെ, കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്ക് ടു ഫാക്ടർ വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതെ തന്നെ, എളുപ്പത്തിലും വേഗത്തിലും, ഉപയോക്താക്കൾക്ക് 500 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ കഴിയും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്ന് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.

Also Read: ‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി’: അശോക് ഗെഹ്ലോട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button