തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഓവിയ. തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. വിവാഹം ചെയ്ത് മറ്റൊരാളെ പ്രശ്നത്തിലാക്കാൻ താനില്ലെന്ന് ഓവിയ പറയുന്നു.
ഒരു അഭിമുഖത്തിൽ ഓവിയ പങ്കുവച്ചത് ഇങ്ങനെ, ‘വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നുണ്ട്. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ല. വിവാഹം ചെയ്ത് മറ്റൊരാളെ പ്രശ്നത്തിലാക്കാൻ ഞാനില്ല. ഡിവോഴ്സിലേക്കൊന്നും പോകാൻ താല്‍പര്യമില്ല. വിവാഹത്തിലേക്ക് കടക്കാൻ ഇപ്പോള്‍ ആത്മവിശ്വാസം ഇല്ല. സ്വയം സ്നേഹിക്കുന്നു. നല്ല രീതിയിലാണ് ജീവിതമിപ്പോള്‍ മുന്നോട്ട് പോകുന്നത്. ബോയ് ഫ്രണ്ട് വേണമൊന്നൊക്കെ ഒരു പ്രായത്തില്‍ തോന്നും. പക്ഷെ ഇപ്പോള്‍ അത്തരം തോന്നലുകളൊന്നും ഇല്ല. ഒരു കംഫര്‍ട്ട് സോണ്‍ വന്നു. അതിലേക്ക് ആരും വന്നിട്ടില്ല, വന്നാല്‍ നല്ലതാണ്. വന്നില്ലെങ്കിലും കുഴപ്പമില്ല’- ഒവിയ പറഞ്ഞു.
read also: ഓണം ആഘോഷിക്കാൻ സർക്കാർ 18,000 കോടി ചെലവിട്ടു, പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണം: മുഖ്യമന്ത്രി
ബിഗ് ബോസില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന ആരവുമായി ഒവിയ പ്രണയത്തിലായിരുന്നു. എന്നാല്‍ ഏറെ ഈ ബന്ധം വളരെപ്പെട്ടന്ന് പിരിഞ്ഞു. 2020 ല്‍ ആരവ് മറ്റൊരു വിവാഹവും ചെയ്തു.
Post Your Comments