Latest NewsKollywood

തന്റെ പുതിയ ചിത്രത്തിലെ അമിത അശ്ലീലത :പ്രതിഷേധക്കാരോട് നടി ഓവിയക്ക് പറയാനുള്ളത്.

ചെന്നൈ : തന്റെ പുതിയ ചിത്രമായ 90 എംഎല്ലിന്റെ അടുത്തിടെ റിലീസായ ട്രെയിലറിലെ അമിത അശ്ലീലതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടി ഓവിയ രംഗത്ത്. തമിഴകത്ത് ബിഗ് ബോസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളി താരമായിരുന്നു ഓവിയ. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടി അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിലുള്ള ചൂടന്‍ രംഗങ്ങള്‍ പരിധി വിട്ടതോടെ ഓവിയ ആരാധകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ വിവാദങ്ങളോട് പ്രതികരിച്ച് ഒടുവില്‍ രംഗത്തെത്തിയിരിക്കുകയാണ് ഓവിയ. ട്വിറ്ററിലൂടെയായിരുന്നു നടി ആരാധകര്‍ക്ക് തന്റെ സന്ദേശം കൈമാറിയത്. പഴം കഴിക്കുന്നതിന് മുമ്പ് വിത്തിനെ കുറ്റം പറയാതിരിക്കുക എന്നാണ് ഓവിയ ആരാധകര്‍ക്ക് നല്‍കുന്ന സന്ദേശം. ചിത്രം സെന്‍സര്‍ ചെയ്താണ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുക, ഇപ്പോള്‍ ഇതിന്റെ ട്രെയ്‌ലര്‍ ആസ്വദിക്കുക- ഓവിയ പറയുന്നു. ഫെബുവരി 22 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ഓവിയ ട്വിറ്ററില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button