
തമിഴകത്തിന്റെ പ്രിയതാരമായി മാറിയ മലയാളി താരമാണ് ഓവിയ. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഓവിയ ചില പ്രശ്നങ്ങള്‍ കാരണം റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ആരാധകരുടെ ഭീഷണിയും മറ്റു സമ്മര്‍ദ്ദവും മൂലം ഓവിയയെ ഷോയിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ് ചാനല്‍. ആരാധകര്‍ക്ക് ആവേശമായ ഈ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ഓവിയയ്ക്ക് തിരിച്ചടിയായി ഒരു കേസ്.
ഷോയ്ക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാരോപിച്ചാണ് ഓവിയക്കെതിരെ പോലീസ് കേസ്. ഒരു അഭിഭാഷകന്റെ പരാതിയില്‍ നസ്രത്ത്‌പേട്ട് പോലീസ് ഓവിയക്ക് സമന്‍സ് അയച്ചു. പരിപാടിയുടെ സെറ്റിലെ നീന്തല്‍ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ഓവിയക്കെതിരെയുള്ള കേസ്.
ഇത് എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരുന്നു. ഷോയുടെ നിര്‍മാതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments