Latest NewsNewsIndiaBollywoodEntertainment

‘ഉര്‍ഫിയെ പോലെ ഇഷ്ടമുള്ള വേഷം ധരിച്ചാല്‍ എന്നെ കൊല്ലും’: തുറന്നു പറഞ്ഞു മോഡല്‍

ഞാൻ എന്തിനാണ് അവരുടെ ഫാഷൻ സെൻസിനെ വിമര്‍ശിക്കുന്നത്

ബോളിവുഡ് വിവാദ സുന്ദരി ഉര്‍ഫി ജാവേദിനെ പോലെ ഇഷ്ടമുള്ള വേഷം ധരിച്ചാല്‍ തന്നെ കൊല്ലുമെന്ന് പാകിസ്ഥാനി മോഡലും നടിയുമായ ഇഫാത് ഒമര്‍. വസ്ത്രങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി. നടിയുടെ യുടെ ഫാഷൻ പരീക്ഷണങ്ങളെക്കുറിച്ച്‌ പങ്കുവച്ചപ്പോഴാണ് ഇഫാത് ഒമര്‍ ഇഷ്ടമുള്ള വേഷം ധരിച്ചാല്‍ തന്നെ കൊല്ലുമെന്ന് തുറന്നു പറഞ്ഞത്.

read also: ശാസ്ത്രവും വിശ്വാസവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ല: ‘ശിവശക്തി’യുടെ പേരിൽ വിവാദം വേണ്ടെന്ന് എസ്. സോമനാഥ്

എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണെന്നും മറ്റുള്ളവരെ പേടിച്ച്‌ അത് മാറ്റേണ്ടതില്ലെന്നും ഇഫാത് പറഞ്ഞു. ‘ഉര്‍ഫിയുടെ വസ്ത്രധാരണം അവരുടെ ഇഷ്ടമാണ്. പക്ഷേ, അത് ഒരിക്കലും എന്റെ ടൈപ്പ് അല്ല, അതുകൊണ്ടാണ് ഞാൻ ഇത്തരത്തിലുള്ള വേഷം ധരിക്കാത്തത്. എന്നിരുന്നാലും ഞാൻ എന്തിനാണ് അവരുടെ ഫാഷൻ സെൻസിനെ വിമര്‍ശിക്കുന്നത്. ഫാഷനില്‍ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. പക്ഷേ, അതൊന്നും നിര്‍വചിക്കാൻ ഞാൻ ആളല്ല. എന്റെ അഭിപ്രായത്തില്‍ എല്ലാവരും ഫാഷനബിളാണ്.- ഇഫാത് പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button