മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക് നേരിട്ടുളള മധുര-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചു. കൊല്ലം-ചെങ്കോട്ട പാതയിലൂടെയാണ് മധുര-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് നടത്തുന്നത്. നിലവിൽ, സർവീസ് നടത്തിവരുന്ന മധുര-ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം, പുനലൂർ-ഗുരുവായൂർ എന്നീ ട്രെയിനുകൾ ഒറ്റ സർവീസ് ആക്കിയാണ് മധുര-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് ആരംഭിച്ചിരിക്കുന്നത്.
മധുരയിൽ നിന്ന് പകൽ 11.20-നാണ് ട്രെയിൻ പുറപ്പെടുക. പുനലൂർ, കൊട്ടാരക്കര, കൊല്ലം എന്നീ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. പിറ്റേദിവസം പുലർച്ചെ 2.10-നാണ് ട്രെയിൻ ഗുരുവായൂരിൽ എത്തുക. തിരികെയുള്ള സർവീസ് എല്ലാ ദിവസവും പുലർച്ചെ 5.50-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുകയും, അന്നേദിവസം രാത്രി 7.15-ന് മധുരയിൽ എത്തിച്ചേരുന്നതുമാണ്. ഒരു തേർഡ് എസി, രണ്ട് സ്ലീപ്പർ, 9 ജനറൽ കമ്പാർട്ട്മെന്റുകൾ എന്നിവയാണ് ട്രെയിനിൽ ഉള്ളത്. കൊല്ലം-ചെങ്കോട്ട പാസഞ്ചറിന് അനുവദിക്കപ്പെട്ടിരുന്ന എല്ലാ സ്റ്റോപ്പുകളിലും ട്രെയിൻ നിർത്തുന്നതാണ്.
Post Your Comments