തിരുവനന്തപുരം: ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമൊരുക്കാൻ പദ്ധതിയുമായി കേരളാ പോലീസ്. പ്രശാന്തി എന്നാണ് പദ്ധതിയുടെ പേര്. 9497900035, 9497900045 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്.
Read Also: സംസ്ഥാനത്ത് ചൂട് ഉയരുന്നു: പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, പുനരധിവാസം, കൗൺസിലിംഗ്, പഠനം തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നുണ്ട്.
Read Also: അഹിന്ദുക്കള്‍ക്ക് വിലക്ക്, പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വീണ്ടും ബാനര്‍ : എതിര്‍പ്പുമായി സിപിഎം
Post Your Comments