കൊച്ചി: കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായ്പയ്ക്കായി പണയം വെച്ചിട്ടുള്ള ആസ്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് ടി.ആര്‍ രവി ഉത്തരവിട്ടു.
Read Also: ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സൊസൈറ്റികളില്‍ നിന്ന് ലോണെടുക്കാന്‍ അവസരമുണ്ട്. ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പണം കെഎസ്ആര്‍ടിസിയാണ് സൊസൈറ്റികള്‍ക്ക് പലിശയായി നല്‍കുന്നത്. എന്നാല്‍, ശമ്പളത്തില്‍ നിന്ന് തുക പിടിക്കുന്നതല്ലാതെ, കെഎസ്ആര്‍ടിസി പണം സൊസൈറ്റികളില്‍ അടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടിയിലെ സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മാസം പത്തുലക്ഷം രൂപ വീതം സൊസൈറ്റിയില്‍ അടയ്ക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റി അധികൃതര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസിയുടെ ആസ്തികളുടെ മൂല്യനിര്‍ണയം ഒരുമാസത്തിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
Post Your Comments