നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന ശരീരഭാഗമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന സംരക്ഷണം കാലിനും നൽകേണ്ടതാണ്. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാല് വേദനയ്ക്കു കാരണമാണ്.
കാല് വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്-പാദ വേദനയ്ക്കു കാരണമാകും. തുടക്കത്തിൽ തന്നെ ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ ഭാവിയിൽ വളരെ പ്രയാസം അനുഭവിക്കേണ്ടതായി വരുന്നു.
അമിതഭാരമുള്ളവര്‍ക്ക് കാല് വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലാകുന്നതു കൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം. കാലിന്റെ ബലഹീനത പെട്ടെന്ന് അല്ലെങ്കിൽ കാലക്രമേണ വികസിച്ചാൽ ഡോക്ടറുടെ നിർദേശം കേൾക്കണം.
വീക്കം കുറയ്ക്കാൻ നട്ടെല്ല് അല്ലെങ്കിൽ കാൽമുട്ട് സന്ധികളിൽ ഗൈഡഡ് സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുന്നവരുണ്ട്. അതും ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം. ഫിസിയോ തെറാപ്പി ഒരു പരിഹാര മാർഗമാണ്. നേരിയ വേദനയ്ക്കുള്ള ഓവർ-ദി-കൌണ്ടർ അസറ്റാമിനോഫെൻ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള മരുന്നുകൾ, രോഗങ്ങൾക്കോ മറ്റ് അടിസ്ഥാന കാരണങ്ങൾക്കോ വേണ്ടിയുള്ള കുറിപ്പടി മരുന്നുകൾ.
പരിക്ക് ഭേദമാകുന്നത് വരെ ബാക്ക് ബ്രേസ് സപ്പോർട്ട് ഇട്ട് നടക്കാം. താഴത്തെ പുറകിലെയും കാലിലെയും പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ ചെയ്യാം.
Post Your Comments