Latest NewsIndiaNews

മധുരൈ ട്രെയിൻ അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ

ലക്നൗ: മധുരൈ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ലക്ഷം രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ച തുക. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Read Also: വനിതാ റോബോട്ട് ‘വയോമിത്ര’ ബഹിരാകാശത്തേക്ക്: ഗഗൻയാൻ ദൗത്യത്തിൻ്റെ പരീക്ഷണ പറക്കല്‍ ഒക്ടോബറിൽ, പുതുചരിത്രം എഴുതാൻ ഇന്ത്യ

പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി യുപി സർക്കാർ ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് ട്രെയിൻ അപകടം ഉണ്ടായത്. 10 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ലക്നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലായിരുന്നു അപകടം.

ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് യാത്രക്കാർ ട്രെയിനിനുള്ളിൽ കാപ്പി ഉണ്ടാക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ട്രെയിനിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദുരന്തത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read Also: വനിതാ റോബോട്ട് ‘വയോമിത്ര’ ബഹിരാകാശത്തേക്ക്: ഗഗൻയാൻ ദൗത്യത്തിൻ്റെ പരീക്ഷണ പറക്കല്‍ ഒക്ടോബറിൽ, പുതുചരിത്രം എഴുതാൻ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button