തിരുവനന്തപുരം: വി-കോർട്ട് വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച് പോലീസ്. ഗതാഗത നിയമലംഘനങ്ങളുടെ പിഴ E-Challan വഴി അടയ്ക്കാൻ വൈകിയാൽ അത് കോടതിയിൽ അടയ്ക്കേണ്ടി വരും. വി-കോർട്ട് വെബ്സൈറ്റിലൂടെ ഓൺലൈനായി കോടതിയിൽ പിഴ അടയ്ക്കാവുന്നതാണ്. ഇതിനായി https://vcourts.gov.in/virtualcourt/ വെബ്സൈറ്റ് സന്ദർശിക്കുക. പോലീസ് നൽകിയ ചില ആളുകൾക്ക് പിഴ അടയ്ക്കാനായി Kerala (Police Department) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
Kerala (Transport Department) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിൽ മൊബൈൽ നമ്പർ, വാഹന നമ്പർ, ചെല്ലാൻ നമ്പർ, പിഴ അടയ്ക്കുന്ന ആളുടെ പേര് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വെരിഫൈ ചെയ്ത് വിവരങ്ങൾ പരിശോധിക്കാം. തുടർന്ന് ‘I wish to pay the proposed fine’ എന്നത് ക്ലിക്ക് ചെയ്യുക. ശേഷം”Generate OTP’ ക്ലിക്ക് ചെയ്ത് OTP നൽകുക. ”Terms and Conditions’ ടിക്ക് ചെയ്യുക. Payment method തിരഞ്ഞെടുത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, UPI എന്നീ മാർഗങ്ങളിലൂടെ പണം അടയ്ക്കാവുന്നതാണ്.
Post Your Comments