Latest NewsNewsIndia

നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്

ഹരിയാന: നൂഹിൽ മൊബൈൽ ഇന്റർനെറ്റും, ബൾക്ക് എസ്എംഎസ് സേവനങ്ങളും ഓഗസ്‌റ്റ് 28 വരെ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്. ശോഭ യാത്ര കണക്കിലെടുത്താണ് നടപടി. തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന ശോഭ യാത്രയ്ക്ക് മുന്നോടിയായി സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് സർക്കാർ തീരുമാനം. അഡീഷണൽ ചീഫ് സെക്രട്ടറി ടിവിഎസ്എൻ പ്രസാദാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

‘നൂഹ് ജില്ലാ അധികാരപരിധിയിൽ സമാധാനവും പൊതു ക്രമസമാധാനവും തകർക്കുന്നത് തടയാനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്, ഇത് ഓഗസ്‌റ്റ് 26 മുതൽ ഓഗസ്‌റ്റ് 28 വരെ പ്രാബല്യത്തിൽ ഉണ്ടാവും,’ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹരിയാന സർക്കാർ നേരത്തെയും നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരുന്നു. ജൂലൈ 31ന് വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്ക് നേരെ ഒരുകൂട്ടം ആളുകൾ ആക്രമിച്ചതിനെത്തുടർന്ന് നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

സൂര്യനെ അറിയാൻ ആദിത്യ എല്‍-1 സൂര്യനിലേക്ക്, സൗരദൗത്യം സെപ്‌തംബർ രണ്ടിന്
ജില്ലയിൽ ‘ബ്രിജ് മണ്ഡല് ശോഭ യാത്ര’ നടത്താൻ ‘സർവ ദേശീയ ഹിന്ദു മഹാപഞ്ചായത്ത്’ ആഹ്വാനം ചെയ്‌ത സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും സമാധാനം തകർക്കാൻ സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി കാട്ടി നൂഹ് ഡെപ്യൂട്ടി കമ്മീഷണർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button