KeralaLatest NewsNews

‘2025 നവംബര്‍ 1ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറും’: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി ഒരു പരിപാടി തന്നെ തയ്യാറാക്കി. 2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: ചന്ദ്രയാൻ-3: ‘കാലത്തിന്റെ മണലിൽ മായാത്ത മുദ്ര പതിപ്പിച്ചു’ – ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് അമിത് ഷാ

‘കേരളം പരമ ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായാണ് പ്രത്യേക പരിപാടി തയ്യാറാക്കിയത്. അതിനായി കണക്കുകള്‍ തയ്യാറാക്കി. പരമ ദാരിദ്ര്യം അകറ്റാനുള്ള നടപടികള്‍ തുടങ്ങി. അതില്‍ ഒരു വിഭാഗം നവംബര്‍ ഒന്നോടെ പരമ ദരിദ്രര്‍ അല്ലാതാകും. നാടിന്റെ പിന്തുണയോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലുള്ള ജീവിത നിലവാരത്തില്‍ കേരളത്തിലെ ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button